കൊടകര ഫാര്മേഴ്‌സ് സഹകരണ ബാങ്കിന്റെ വാര്ഷിക പൊതുയോഗത്തോടനുബ്ധിച്ച് ബാങ്ക് അംഗങ്ങളില് നിന്നും മികച്ച കര്ഷകനേയും, കര്ഷകയേയും മികച്ച പട്ടികജാതി, പട്ടികവര്ഗ്ഗ കര്ഷകന്/കര്ഷകയേയും, മികച്ച ക്ഷീരകര്ഷകന് / കര്ഷകയേയും ആദരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അര്ഹതയുള്ള വ്യക്തികള് ബാങ്കില് അപേക്ഷ സമര്പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 20112023 ആയിരിക്കും. അപേക്ഷകര് സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 50 സെന്റ് ഭൂമിയിലെങ്കിലും നെല്കൃഷി ഉള്പ്പെടെ സമ്മിശ്ര കൃഷി ചെയ്തിരിക്കണം, പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്ഷകര്ക്ക് സ്വന്തം പേരില് കുറഞ്ഞത് 5 സെന്റ് ഭൂമിയും മറ്റുള്ള അപേക്ഷകര്ക്ക് 50 സെന്റ് ഭൂമിയെങ്കിലും നിലവും കരഭൂമിയും ഉള്പ്പെടെ ഉണ്ടായിരിക്കണം. ക്ഷീര കര്ഷകര്ക്ക് ചുരുങ്ങിയത് കറവയുള്ള 3 കാലികളെങ്കിലും ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം തന് വര്ഷത്തെ (202324) വര്ഷത്തെ നികുതി അടച്ച രശീതിയുടെ കോപ്പിയും പാട്ടകൃഷിക്കുള്ള സമ്മതപത്രത്തിന്റെ കോപ്പിയും പാട്ടകൃഷി ചെയ്യുന്ന ഭൂമിയുടെ നികുതി രശീതിയുടെ കോപ്പിയും കൂടി ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്ക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.
0 Comments