പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി സുധൻ കാരയിൽ ചുമതലയേറ്റു


പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി സുധൻ കാരയിൽ ചുമതലയേറ്റു.പുതുക്കാട് കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങ് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ടാജറ്റ്,
കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡിസിസി സെക്രട്ടറി സെബി കൊടിയൻ, പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ബാബുരാജ്, യുഡിഎഫ് ചെയർമാൻ കെ.എൽ. ജോസ്, കൺവീനർ സോമൻ മുത്രത്തിക്കര, രഞ്ജിത്ത് കൈപ്പിള്ളി, ഡേവിസ് അക്കര, ടി.എസ്. രാജു,  
എം. ശ്രീകുമാർ, രാമൻകുട്ടി, ശിവരാമൻ പൊതിയിൽ, രജനി സുധാകരൻ,ബിജു അമ്പഴക്കാടൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments