ടുഗതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി അതി ദാരിദ്രകുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം കൊടകര പഞ്ചായത്തില്‍ വിതരണം
ചെയ്യ്തു.കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ വിതരണം
കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ജി രജീഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ല കളക്ടര്‍ കൃഷ്ണതേജ ഐ എ എസ് മുഖ്യാതിഥി ആയിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സോണല്‍ മാനേജര്‍ ജോര്‍ജ് വര്‍ഗീസ് ,പേരാമ്പ്ര സരസ്വതി വിദ്യാനികതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി.ജി ദിലീപ്
, പഞ്ചായത്ത് അംഗങ്ങളായ ജോയ് നെല്ലിശ്ശേരി , സ്വപ്നസത്യന്‍,ദിവ്യ ഷാജു ,പഞ്ചായത്ത് സെക്രട്ടറി ബിന്ദു കെ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ കൊടകര ഗ്രാമപഞ്ചായത്തിലേക്ക് സ്‌നേഹരാമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത റോട്ടറി ക്ലബ് പ്രസിഡണ്ട് അനൂപ് കെ ദിനേശന്‍, ക്ലീന്‍ കൊടകര പദ്ധതിക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയ ഡെപ്യൂട്ടി സോണല്‍ മാനേജര്‍, ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം സോണ്‍ പ്രദീപ് രഞ്ജന്‍ പോള്‍, കൊടകര ഗ്രാമപഞ്ചായത്തില്‍ ഹിതകര്‍മ്മ സേന യൂസര്‍ ഫീ കളക്ഷന്‍ തുടര്‍ച്ചയായി
കൂടുതല്‍ നേടിയ ഹരിത കര്‍മ്മ സേനാ അംഗങ്ങളെയും ആദരിച്ചു.
കേരളത്തിലെ കറന്റ് ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ എന്‍.ഡി.എ, ബി.ജെ.പി പ്രവര്‍ത്തകര്‍ വെള്ളിക്കുളങ്ങര വൈദ്യുതി ഓഫീസിനു മുന്നില്‍ പ്രതിക്ഷേധ സമരം നടത്തി.ബി.ഡി.ജെ. എസ് സംസ്ഥാന സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മറ്റത്തൂര്‍ മേഖലാ പ്രസിഡണ്ട് പി.ഡി ശ്യാം നാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം അഡ്വ: പി.ജി ജയന്‍ ,പുതുക്കാട് മണ്ഡലം സെക്രട്ടറി ശ്രീധരന്‍ കളരിക്കല്‍, വെള്ളിക്കുളങ്ങര മേഖലാ പ്രസിഡണ്ട് സജിത ചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ കൊടി . ഹിതേഷ്, കെ.എസ് ബിജു,സുമിത ഗിരീഷ്, ഗീത ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
........
ചാലക്കുടിയിലെയും പരിസരപ്രദേശങ്ങളിലെയും നിര്‍ദനരായ വൃക്ക രോഗികള്‍ക്കായി സൗജന്യമായി ഡയാലിസിസ് ആരംഭിക്കുമെന്ന് റീന ല്‍ കെയര്‍ മിഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ആരംഭിക്കുന്ന സൗജന്യ ഡയാലിസിസിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ല കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഐ.എ.എസ് നിര്‍വഹിക്കും. ചടങ്ങില്‍ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണുകള്‍ അധ്യക്ഷതവഹിക്കും. കിഡ്‌നി രോഗികള്‍ക്കുള്ള ജീവനോപാധികളുടെ വിതരണം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിക്കും.വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് നിര്‍വഹിക്കും.
പദ്ധതിയുടെ ഭാഗമായി വൃക്ക രോഗികള്‍ക്ക് മുട്ട കോഴി വളര്‍ത്തല്‍, ലോട്ടറി കച്ചവടം ,അച്ചാര്‍ നിര്‍മ്മാണം ,ഓട്ടോറിക്ഷ തുടങ്ങിയ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കും. ചാലക്കുടി പ്ലസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റീനല്‍ കെയര്‍ മിഷന്‍ കണ്‍വീനര്‍ ജോയ് മൂത്തേടന്‍, സെക്രട്ടറി പൗലോസ് തെക്കന്‍ ,ഫാദര്‍ ജോസഫ് ഗോപുരം, എന്‍ കുമാരന്‍, അജയകുമാര്‍ യു എസ്, ദേവസ്സികുട്ടി പനേക്കാടന്‍, റെയ്‌സന്‍ ആലുക്ക, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രന്‍ കൊളത്താപ്പിള്ളി, ജോസഫ് എം തുടങ്ങിയവര്‍ പങ്കെടുത്തു.
..........
അന്യായമായി വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍. ഡി. എ വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി കെ. എസ്. ഇ. ബി ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം കെ സജിത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി മുപ്ലിയം മേഖല അധ്യക്ഷ സവിത സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് എ ജി രാജേഷ്, മഹിള മോര്‍ച്ച് ജില്ല ജനറല്‍ സെക്രട്ടറി ബിന്ദു പ്രിയന്‍, നേതാക്കളായ സലില്‍ കുണ്ടനി, കെ രാജ്കുമാര്‍, വി ബി അരുണ്‍ എന്നിവര്‍ സംസാരിച്ചു. മറ്റു നേതാക്കളായ പുരുഷോത്തമന്‍, അജിതന്‍, അനില്‍ തെക്കുട്ട്, സരോജിനി മുപ്ലിയം, ശ്രുതി രാഗേഷ്, അയ്യപ്പദാസ്, സത്യന്‍, മണിലാല്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.
കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി. ചാലക്കുടി കുറുപ്പം തൈക്കാടന്‍ വീട്ടില്‍ ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള 4 മാസം പ്രായമായ പശുക്കുട്ടി സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. സേനാംഗമായ അനൂപ് റോപ്പിന്റെയും ലാഡറിന്റെയും സഹായത്താല്‍ കിണറ്റിലിറങ്ങി പശുക്കുട്ടിയെ നെറ്റില്‍ കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സി മുരളിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി രമേശ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി. എസ് സന്തോഷ് കുമാര്‍, പി. എം മനു, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി. ഡി ദീപു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
...............
നവ കേരള സദസ്സിന്റെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അസൈന്‍ ടി കെ, ഇ.കെ സദാശിവന്‍, തുടങ്ങിയവരും, ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
.............
എംഎല്‍എയുടെ മണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് വീതി കൂട്ടി നവീകരിക്കുന്ന മോനൊടി - നീരാട്ടുകുഴി താഴെ ഭാഗം റോഡിന്റെ ആദ്യഘട്ട ഉദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.7 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കെ എന്‍, വാര്‍ഡ് മെമ്പര്‍ ഷാന്റോ കൈതാരം തുടങ്ങിയവര്‍ പങ്കെടുത്തു.
.........
ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളിലെ അധ്യാപകര്‍, അനധ്യാപകര്‍, മാതാപിതാക്കള്‍ ,അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ കൂട്ടായ്മയായ പവിത്രി ന്റെ വാര്‍ഷികാഘോഷം നവംബര്‍ 11 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .വൈകിട്ട് നാലുമണിക്ക് ക്രസന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന വാര്‍ഷികാഘോഷം ക്രസന്റ് എജുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ എം കെ അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിക്കും .വയലാര്‍ ശരത്ത് ചന്ദ്ര വര്‍മ മുഖ്യാതിഥി ആയിരിക്കും പവിത്ര് പ്രസിഡന്റ് ജോസ് മൂത്തേടന്‍, പിന്‍സിപ്പാള്‍ ഫ്രൊഫ .ഡോക്ടര്‍ ജോര്‍ജ് കോലഞ്ചേരിതുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ചാലക്കുടി പ്രസ്സ് ഫോത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍ ജോര്‍ജ് കോലഞ്ചേരി , ജോസ് മൂത്തേടന്‍,
ശാലിനി ഷേണായി എന്നിവര്‍ പങ്കെടുത്തു.
കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു അധ്യക്ഷത വഹിച്ചു.തലോര്‍ ജീസസ് അക്കാദമി അസിസ്റ്റന്റ് മാനേജര്‍ ഫാ. ഫെബിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, പഞ്ചായത്തംഗങ്ങളായ സജിന്‍ മേലേടത്ത്, കെ.വി ഷാജു, ട്രീസ ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിഷ ഡൊമിനിക്ക്, പഞ്ചായത്ത് സെക്രട്ടറി കെ.അജിത എന്നിവര്‍ സംസാരിച്ചു.മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെയും, ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ ഭക്ഷണം,മരുന്ന് മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ട് കുടുംബങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണം തലോര്‍ ജീസസ്സ് അക്കാദമിയിലെ കുട്ടികളാണ് നല്‍കുന്നത്.
..............
നവ കേരള സദസിന്റെ പുതുക്കാട് ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണയോഗം ചേര്‍ന്നു. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കൃഷ്ണ തേജ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാനായി ജില്ല പഞ്ചായത്തംഗം സരിത രാജേഷിനെ തിരഞ്ഞെടുത്തു.ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗം സി.പി.സജീവന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, പഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
...........
ഇന്നത്തെ സ്വര്‍ണ വില
ഗ്രാമിന് 5625
പവന് 45000
പധാന വാര്‍ത്തകള്‍ ഒരിക്കല്‍ കൂ
.......
0 Comments