വടക്കാഞ്ചേരിയിൽ ഹോട്ടലിലേക്കും വീട്ടിലേക്കും ബോംബെറിഞ്ഞു


വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്.
പൂമലയിലെ അരുണ്‍ എന്നയാളുടെ ഹോട്ടലിലും, വീട്ടിലുമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍
ഏഴംഗ ഗുണ്ടാ സംഘത്തെ വിയ്യൂര്‍ പോലീസ് പിടികൂടി. പത്താഴക്കുണ്ട് ഡാമിന് സമീപം വീട്ടിലും പൂമാലയിലെ ഹോട്ടലിലുമാണ് ബോംബെറിഞ്ഞത്. പറമ്പായി സ്വദേശി സനല്‍ , ചെപ്പാറ സ്വദേശി ജസ്റ്റിന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഏഴംഗ ഗുണ്ടാ സംഘം ആണ് ബോംബെറിഞ്ഞതെന്ന് പറയുന്നു. ഒരു വര്‍ഷം മുന്‍പും, കഴിഞ്ഞ ദിവസവും അരുണുമായി തര്‍ക്കം നടന്നിരുന്നു.ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമണമെന്നാണ് കരുതുന്നത്. പോലീസിന് രഹസ്യങ്ങള്‍ ചോത്തുന്നുവെന്ന് ആരോപിച്ചാണ് ബോംബേറെന്ന് പറയുന്നു.

Post a Comment

0 Comments