കൂടുതല്‍ ചിത്രങ്ങള്‍ താഴെ
പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6 ന് നടക്കുന്ന നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനവിതരണം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ, പഞ്ചായത്ത് ഓഫീസ് മെമ്പര്‍മാര്‍, ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 14 ടീമുകള്‍ പാചക മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സമ്മാനം 2500 രൂപയും രണ്ടാം സമ്മാനമായി 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നല്‍കി. ഒന്നാം സമ്മാനം ആലത്തൂര്‍ വാര്‍ഡിലെ ദേവി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. നന്ദിക്കര മദര്‍ കെയര്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തകര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. മൂന്നാം സ്ഥാനം അങ്കണവാടി വര്‍ക്കേഴ്സ് ടീമും ഉണര്‍വ് ചിപ്സ് ടീമും പങ്കിട്ടെടുത്തു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി.
പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന പാചക മത്സരത്തില്‍ പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ടീച്ചര്‍, സെക്രട്ടറി ജി. സബിത, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നാം സമ്മാനം-ദേവി കുടുംബശ്രീ വാർഡ് ആലത്തൂർ
രണ്ടാം സമ്മാനം- മദർ കെയർ ബ്യൂട്ടി പാർലർ നന്ദിക്കര.
മൂന്നാം സമ്മാനത്തിന് രണ്ട് ടീമുകൾ അർഹരായി.
അംഗൻവാടി വർക്കേഴ്സ് ടീം, ഉണർവ് ചിപ്സ് വാർഡ്-12
0 Comments