ഇരിങ്ങാലക്കുട ഉപജില്ല കലോത്സവം എൽപി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നെന്മണിക്കര എംകെഎംസിയുപി സ്കൂളിലെ കുട്ടികളെ അനുമോദിച്ചു. നെന്മണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കുട്ടികൾക്കുള്ള സമ്മാന വിതരണവും പ്രസിഡൻ്റ് നിർവ്വഹിച്ചു.വാർഡ് മെമ്പർ ഭദ്ര മനു, ബിന്ദു ശശീന്ദ്രൻ, പ്രധാനധ്യാപിക സിന്ധു മേനോൻ, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സജി തോമസ്, പിടിഎ പ്രസിഡന്റ് പ്രജീഷ് കാട്ടിത്തറ, കെ. രാമൻകുട്ടി, ജോസ് പാറക്കൽ എന്നിവർ സംസാരിച്ചു.
0 Comments