ആമ്പല്ലൂർ പാം ബ്രീസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെസ്സ് മത്സരം അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് സ്റ്റോജൻ പിടിയത്ത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സനൽ മഞ്ഞളി,ചെസ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡൻ്റ് വി.ശശീധരൻ, ക്ലബ്ബ് സെക്രട്ടറി ബിജു കൂവ്വക്കാടൻ, പി.വി.ഫ്രാൻസിസ്, ഷാൻ്റോ തറയിൽ, മേജൊ പനോക്കാരൻ, അഭീഷ്കുമാർ, ഗോപി പള്ളിവളപ്പിൽ, ജോൺസൺ മഞ്ഞളി എന്നിവർ സംസാരിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു.വിജയികൾക്ക് ക്ലബ്ബ് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
0 Comments