കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഇന്നലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഗാനസന്ധ്യക്കിടെ തിരക്കിൽപെട്ട് മരിച്ച വിദ്യാർഥികളുടെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചു. മരിച്ച നാല് പേരിൽ ക്യാമ്പസിലെ വിദ്യാർഥികളായ മൂന്ന് പേരുടെ മൃതദേഹമാണ് കുസാറ്റിൽ പൊതുദർശനത്തിനെത്തിച്ചത്.അതുൽ തമ്പി, ആൻ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിന് ശേഷം സഹപാഠികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആൻ റിഫ്ത്ത, അതുൽ തമ്പി, സാറ തോമസ്, ആൽവിൻ ജോസഫ് അതുൽ തമ്പി രണ്ടാംവർഷ സിവിൽ വിദ്യാർഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകനുമാണ്. രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനിയും പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകളുമാമ് ആൻ റിഫ്ത്ത (20). കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്. മരിച്ച നാലാമത്തെയാളായ ആൽബിൻ ജോസഫ് പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. സാറയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരിക്കും സംസ്കാരം. കൊച്ചി: കുസാറ്റിൽ ഗാനസന്ധ്യക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കുസാറ്റ് കാംപസിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിനായി കുസാറ്റ് കാംപസിൽ എത്തിച്ചത്. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആൻ റുഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കൾ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം പറവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. അതെ സമയം
പ്രോഗ്രാമിന്‍റ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.പരിപാടി തുടങ്ങാന്‍ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ പറഞ്ഞു.
0 Comments