നവ കേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ മുഴുവന് പഞ്ചായത്തുകളിലും സംഘാടകസമിതി രൂപീകരിച്ചു. ഡിസംബര് 6 ന് ആമ്പല്ലൂരില് നടക്കുന്ന നവ കേരള സദസ്സിന്റെ പുതുക്കാട് മണ്ഡലംതല പരിപാടി വിജയിപ്പിക്കുന്നതിനായിയാണ് പഞ്ചായത്ത്തല സംഘാടക സമിതികള് രൂപീകരിച്ചിട്ടുള്ളത്. അളഗപ്പനഗര് കമ്മ്യൂണിറ്റി ഹാളില് ചേര്ന്ന സംഘാടകസമിതി യോഗം കെ.കെ രാമചന്ദ്രന് എംഎല്എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന് അദ്ധ്യക്ഷനായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, തഹസില്ദാര് സ്മിജിഷ്, പുതുക്കാട് സബ് ഇന്സ്‌പെക്ടര് സൂരജ്. കെ.എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്സണ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശേഖരന്, പ്രീജു. പി.എസ്, വി.കെ. വിനീഷ്, ഷൈലജ നാരായണന്, അശ്വതി പ്രവീണ്, സജ്‌ന ഷിബു, വില്ലേജ് ഓഫീസര് പ്രവീണ്, കൃഷി ഓഫീസര് രോഷ്ണി ഐ.സി.ഡി.എസ് സൂപ്രവയ്‌സര് സുധ, കുടുംബശ്രീ ചെയര്പേഴ്‌സണ് ഗിരിജ തുടങ്ങിയവര് പങ്കെടുത്തു.
501 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. സംഘാടക സമിതി ചെയര്മാനായി ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്സിനെയും കണ്വീനറായി പഞ്ചായത്ത് സെക്രട്ടറി പി.ബി സുഭാഷ് നെയും തീരുമാനിച്ചു. നവകേരള സദസ്സ് ആമ്പല്ലൂര് സെന്ററിലെ നെരേപറമ്പില് ജോര്ജ്ജിന്റെ സ്ഥലത്താണ് നടത്താന് തീരുമാനിച്ചിട്ടുള്ളത്.
0 Comments