തൃക്കൂർ പഞ്ചായത്ത്തല വിജ്ഞാനോത്സവം ഗവ.സർവ്വോദയ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. പഞ്ചായത്തിലെ അഞ്ച് സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കാളികളായ വിജ്ഞാനോത്സവം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു.കെ.കെ.അനീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. ഹേമലത സുകുമാരൻ, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, പി.കെ. മിനി, ജസീമ വി.എം.സിനീഷ് തുടങ്ങിയവർ സംസാരിച്ചു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് വിജ്ഞാനോത്സവം സംഘടിപ്പിച്ചത്.
0 Comments