ഒല്ലൂരിൽ തേങ്ങ ഇടുന്നതിനായി കയറി തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. അഞ്ചേരിയിലാണ് സംഭവം. മിഷ്യൻ ഉപയോഗിച്ച് കയറുന്നതിനിടെയാണ് ആനന്ദ് എന്ന ചെറുപ്പക്കാരന് പിടിവിട്ടു പോയത്. പുത്തൂർ വീട്ടിൽ ജോസഫിന്റെ പുരയിടത്തിലായിരുന്നു സംഭവം. തെങ്ങുകയറുന്ന മെഷീനോടു കൂടി തെങ്ങിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു ഇദ്ദേഹം.അര മണിക്കൂറോളം ആനന്ദ് ഒന്നും ചെയ്യാനാവാതെ നസഹായനായി തൂങ്ങിക്കിടന്നു. തെങ്ങിന് ഏകദേശം 42 അടി ഉയരമുണ്ടായിരുന്നു. തൃശൂരിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ രഞ്ജിത്തിന്റെ നേത്യത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവർ അനിൽ ജിത്ത് തെങ്ങിൽ കയറി തോളിൽ കയറ്റി താഴെ ഇറക്കുകയായിരുന്നു.
0 Comments