തൃശൂർ: എൽ.എസ്.ഡി സ്റ്റാമ്പുമായി തൃശൂർ കൈനൂർ സ്വദേശി ആഷികിനെ (24) എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സ്വന്തമായി ടൂറിസ്റ്റ് വാഹനങ്ങളുള്ള ഇയാൾ മറ്റ് സംസ്ഥാനങ്ങളിൽ ടൂറിസ്റ്റുകളെ കൊണ്ടുപോയി വരുന്നതിന്റെ മറവിൽ വൻതോതിൽ മാരക ലഹരി മരുന്ന് കൊണ്ടുവന്നു വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അന്വേഷണം നടത്തിവരികയാണ്. പോണ്ടിച്ചേരിയിൽ നിന്നാണ് ലഹരിവസ്തു കൊണ്ടുവന്നതെന്ന് പ്രതി മൊഴിനൽകി. സർക്കിൾ ഇൻസ്പെക്ടർ എ.ടി. ജോബിയും സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
0 Comments