മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മോനോടി നീരാട്ടുകുഴി റോഡ് ഒന്നാംഘട്ട നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം പുതുക്കാട് നിയോജക മണ്ഡലം എംഎൽഎ ശ്രീ. കെ കെ രാമചന്ദ്രൻ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാന്റോ കൈതാരത്ത് സ്വാഗതമാശംസിച്ചു സംസാരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് നിജിൽ,വാർഡ് മെമ്പർ സൂരജ് കെ എസ് സിഡിഎസ് ചെയർപേഴ്സൺ സുനിതാ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
0 Comments