കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.
വെളളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ മറ്റത്തൂര്‍ കോടാലി സ്വദേശി വിജയവിലാസം വീട്ടില്‍ മനു എന്ന മനീഷ് കുമാറിനെ (38 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങി 7 ഓളം കേസ്സുകളില്‍ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ് ഒരു ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
0 Comments