മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ




ചാലക്കുടി ∙ സൗത്ത് ജംക്‌ഷനിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ കേസിൽ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് അബ്ദുൽ റസാക്കിനെ (40) അറസ്റ്റ് ചെയ്തു. 24 ഗ്രാം തൂക്കമുള്ള 3 മുക്കുവളകൾ സ്വർണമാണെന്നു തെറ്റിദ്ധരിപ്പിച്ചു  97000 രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. ജൂലൈ 11നായിരുന്നു സംഭവം. 2020 മുതൽ കേരളത്തിൽ പല ഭാഗത്തായ ഇത്തരം തട്ടിപ്പ് നടത്തുന്നതായി പൊലീസ് അറിയിച്ചു. 

പാലാരിവട്ടം, തൃശൂർ ഈസ്റ്റ്, പേരാമംഗലം, മാള, തിരുവനന്തപുരംസ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം 4 കേസുണ്ട്.  പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചാലക്കുടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നു എസ്ഐ കെ.ജെ. ജോൺസൺ അറിയിച്ചു. പണയ സ്ഥാപനത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

Post a Comment

0 Comments