കൊമ്പൻ കൊണാർക്ക് കണ്ണൻ്റെ ആക്രമണത്തിൽ കൊടകര സ്വദേശിയായ പാപ്പാന് ഗുരുതര പരിക്ക്


കുന്നംകുളം മങ്ങാട് പൂരത്തിനിടെ  ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍  പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഒന്നാം പാപ്പാന്‍ കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്.  'കൊണാര്‍ക്ക് കണ്ണന്‍' എന്ന ആനയാണ് ഇടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് 
ആനയെ തളക്കാനായത്.

Post a Comment

0 Comments