ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി.
12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയവയില്‍ മാവേലി എക്‌സ്പ്രസടക്കമുള്ള ട്രെയിനുകളുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
പൂര്‍ണമായി റദ്ദാക്കിയവ
നാളെ 16603- മംഗളൂരു സെന്‍ട്രെല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍.
ഞായറാഴ്ച 16604- തിരുവനന്തപുരം- മംഗളൂരു സെന്‍ട്രെല്‍ മാവേലി എക്‌സ്പ്രസ്, 06017 ഷൊര്‍ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍ , 06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍.
ഭാഗികമായി ഓടുന്നത്, വഴിതിരിച്ചു വിടുന്നത്
ഇന്ന് യാത്ര ആരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീന്‍- എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. 16127 ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. 12978 അജ്മീര്‍- എറണാകുളം മരുസാഗര്‍ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
16335 ഗാന്ധിധാം ബിജി- നാഗര്‍കോവില്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നു പൊള്ളാച്ചി, മധുര, നാഗര്‍കോവില്‍ വഴി തിരിച്ചു വിടും. തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.
16381 പുനെ- കന്യാകുമാരി എക്‌സ്പ്രസ് പാലക്കാടു നിന്നു പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശൂര്‍, അങ്കമാലി, ആലുവ, എറണാകുളം നോര്‍ത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായങ്കുളം, കരുനാഗപ്പള്ളി, കൊല്ലം, പരവൂര്‍, വര്‍ക്കല ശിവഗിരി, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, പാറശ്ശാല, കുഴിത്തുറ, എരണിയല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.
നാളെ യാത്ര തുടങ്ങുന്ന 16128 ഗുരുവായൂര്‍ എക്‌സ്പ്രസ്- ചെന്നൈ എഗ്മോര്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. 16630 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ റദ്ദാക്കി. 16327 മധുര എക്‌സ്പ്രസ്- ഗുരുവായൂര്‍ ആലുവയ്ക്കും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി.
16342 തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. 16629 തിരുവനന്തപുരം- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയില്‍ റദ്ദാക്കി. 16187 കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
ഞാറാഴ്ച യാത്ര തുടങ്ങുന്ന 16341 ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. 16328 ഗുരുവായൂര്‍- മധുര എക്‌സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയില്‍ റദ്ദാക്കി. 16188 എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ റദ്ദാക്കി.
0 Comments