മിൽമ ഷോപ്പി, മിൽമ പാർലർ ആരംഭിക്കാം




മിൽമ ഷോപ്പി, മിൽമ പാർലർ ആരംഭിക്കാം

 പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കാൻ ധനസഹായം നൽകുന്നു. ജില്ലയിൽ സ്ഥിര   താമസക്കാരായ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 
 അപേക്ഷിക്കാം. പ്രായപരിധി 18 നും 55 മദ്ധ്യേ. 

പാലിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള  അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കാൻ കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി വായ്പ അനുവദിക്കും. താല്പര്യമുള്ളവർ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിന് സമീപത്തെ കോർപ്പറേഷൻ തൃശ്ശൂർ ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2331556, 9400068508.

Post a Comment

0 Comments