മാലിന്യത്തിൽ സ്വർണ്ണക്കമ്മൽ;ഉടമക്ക് നൽകി ഹരിതകർമ്മസേനാംഗം


പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന്  കളഞ്ഞ്കിട്ടിയ സ്വർണ്ണകമ്മൽ വീട്ടുടമയ്ക്ക് തിരിച്ച് നൽകി ഹരിത സേനാംഗങ്ങൾ മാത്യകയായി.  പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളായ സുസ്മിത, മീനു എന്നിവരാണ് പുത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കൈനൂർ പണിക്കപ്പറമ്പിൽ അർജുന്റെ വീട്ടിൽ വാതിൽപ്പടി ശേഖരണത്തിന് വന്നപ്പോൾ തരം തിരിക്കാനായി വീട്ടുമുറ്റത്ത് കുടഞ്ഞിട്ട പ്ലാസ്റ്റിക്കിനിടയിൽ നിന്ന് ഒന്നര ഗ്രാമിന്റെ കമ്മൽ ലഭിച്ചത്. ഉടമയ്ക്ക് ഉടൻ തന്നെ കമ്മൽ കൈമാറി. സുസ്മിത നിലവിൽ പുത്തൂർ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറിയാണ്.

Post a Comment

0 Comments