ഫെഡറേഷന്‍ ഓഫ് രജിസ്ട്രേഡ് കണ്‍സള്‍ട്ടന്റ് ആന്റ് എഞ്ചിനിയേഴ്സ് (ഫോഴ്സ്) കൊടകര ഏരിയ സമ്മേളനം നടത്തി.



ഫെഡറേഷന്‍ ഓഫ് രജിസ്ട്രേഡ് കണ്‍സള്‍ട്ടന്റ് ആന്റ് എഞ്ചിനിയേഴ്സ് (ഫോഴ്സ്) കൊടകര ഏരിയ സമ്മേളനം നടത്തി. കൊടകര യൂണിറ്റ് പ്രസിഡന്റ് പി.എസ്. ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് കോര്‍ഡിനേറ്ററും ടെക്സ് ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായ ലക്ഷ്മി നാരായണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സമ്മേളനത്തില്‍ ഫോഴ്സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സന്തോഷ് ചെറിയാന്‍,  സംസ്ഥാന ട്രഷറര്‍ സി.പി. വര്‍ഗ്ഗീസ്, ജില്ലാ പ്രസിഡന്റ് കെ.എ. ദിവാകരന്‍, ജില്ലാ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, കൊടകര യൂണിറ്റ് സെക്രട്ടറി പി.ആര്‍. സജി തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി ദിലീപ് കുമാര്‍ പി.എസ്. (പ്രസിഡന്റ്), പി.ആര്‍. സജി (സെക്രട്ടറി), എ.എസ്. ബാബുരാജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
pudukad news puthukkad news

Post a Comment

0 Comments