എകെപിപിഎ മുകുന്ദപുരം താലൂക്ക് സമ്മേളനം കൊടകര ബ്ലോക്ക് ഹാളിൽ നടന്നു





എകെപിപിഎ മുകുന്ദപുരം താലൂക്ക് സമ്മേളനം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.സംഘടന തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് കെ.ബി.മുരളി അധ്യക്ഷത വഹിച്ചു.തൃശൂർ ജില്ലാ പ്രസിഡൻ്റ് ഷൗക്കത്തലി, ജില്ലാ സെക്രട്ടറി മഹേഷ് പാലിയേക്കര, റനീഷ് കണ്ണാംകുളം, വിജു പാലത്തറ, സോണി വരന്തരപ്പിള്ളി, അൻവർ കാരയിൽ, പ്രദീപ് ആലത്ത്, ബൈജു ആലത്തൂർ എന്നിവർ സംസാരിച്ചു.സംസ്ഥാനത്തെ പെയിൻ്റിംഗ്, പോളിഷിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
pudukad news puthukkad news

Post a Comment

0 Comments