നവകേരള സദസ്സിനെ സ്വീകരിക്കാന്‍ പുതുക്കാട് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു






മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണയോഗം  കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുഖ്യാതിഥിയായി. 
 യോഗത്തില്‍ 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം സരിത രാജേഷിനെയും കണ്‍വീനറായി പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ഇരിഞ്ഞാലക്കുട തഹസില്‍ദാര്‍ (ഭൂരേഖ) സിമേഷ് സാഹു, സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി ഹരി, സി.പി. സജീവന്‍, എ.വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments