മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി





തിരുവനന്തപുരം:  വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.


റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും സഹിതം: 


നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).



സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍).ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍). 


തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍).
ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), 
ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍). 
നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).
ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), 
ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍). 
ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), 
ആലപ്പുഴ--ധന്‍ബാദ് (13352, വ്യാഴം) 
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍), സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).
സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ).

തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം). 
ടാറ്റ- എറണാകുളം (18189, ഞായര്‍), 
എറണാകുളം-ടാറ്റ (18190, ചൊവ്വ).
കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍), 
കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം).
എറണാകുളം-പട്‌ന (22643, തിങ്കള്‍), 
പട്‌ന-എറണാകുളം (22644, വ്യാഴം).
കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍), 
കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍).
പട്‌ന-എറണാകുളം (22670, ചൊവ്വ)
ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), 
എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍).
ഹാതിയ- എറണാകുളം (22837, തിങ്കള്‍), 
എറണാകുളം-ഹാതിയ (22838, ബുധന്‍).





pudukad news puthukkad news

Post a Comment

0 Comments