പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ 36 പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടത്തി ആഘോഷിക്കുന്നു. ആദ്യത്തെ ഉദ്ഘാടനം ഇന്ന് നടത്തി




പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുതുതായി ഏറ്റെടുത്ത് പൂർത്തിയാക്കുന്ന36 പദ്ധതികളുടെ ഉദ്ഘാടനത്തിലെ ആദ്യത്തെ ഉദ്ഘാടനം ഡിസംബർ 15ന് നടത്തി.



വര്‍ഷങ്ങളായി തകർന്ന് കിടന്നിരുന്ന പതിമൂന്നാം വാർഡിലെ പൊന്തൊക്കൻ റോഡ് കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. എം. പുഷ്പാകരൻ അധ്യക്ഷനായി. എം. കെ. ശൈലജ ടീച്ചർ, കെ. സി. പ്രദീപ്‌, റീന ഫ്രാൻസിസ്,ജി. സബിത, അശ്വതി. കെ. ഡി, അജിത ജോഷി എന്നിവർ സംസാരിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 146000രൂപ ചിലവിലാണ് റോഡ് നിർമിച്ചത്.

Post a Comment

0 Comments