ഫെഡറല്‍ ബാങ്ക് അടക്കം 5 ഓഹരികള്‍ ബുള്ളിഷ് ട്രെൻഡില്‍; 30% വരെ ഉയരാമെന്ന് ബ്രോക്കറേജ്;



വിപണി ശക്തമായ ബുള്ളിഷ് ട്രെൻഡിലാണ്. ജിഡിപി വളര്‍ച്ചയും തിരഞ്ഞെടുപ്പ് ഫലങ്ങളും ആര്‍ബിഐ പണനയ തീരുമാനങ്ങളും വിപണിക്ക് അനുകൂലമായി.

ഈ സാഹചര്യത്തില്‍ മികച്ച ചില ഓഹരികളെ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്നും അസ്ഥിരമായ ആഗോള സമ്ബദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്ഥിരതയുള്ള ഇടമായി തുടരുമെന്നുമാണ് ആക്സിസ് സെക്യൂരിറ്റീസ് പറയുന്നത്. ബ്രോക്കറേജ് മുന്നോട്ട് വെയ്ക്കുന്ന മിഡ്കാപ്, സ്മോള്‍കാപ് വിഭാഗങ്ങളില്‍ ബുള്ളിഷ് ട്രെൻഡുള്ള 5 ഓഹരികളെ നോക്കാം.

ലുപിൻ

മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയാണ് ലുപിൻ ലിമിറ്റഡ്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ആഗോളതലത്തില്‍ ഏറ്റവും വലിയ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളിലൊന്നാണിത്. ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസിന് ലുപിനില്‍ 1,470 രൂപയാണ് നല്‍കുന്ന ലക്ഷ്യവില.

ശക്തമായ ഉത്പ്പന്നങ്ങളും പരിമിതമായ മത്സരവുമായി യുഎസ് വിപണികളില്‍ ലുപിന് മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഈ ഉത്പ്പന്നങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്ബനിയുടെ മൊത്ത മാര്‍ജിനുകള്‍ 1.50 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. 1,239 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. നിലവിലെ വിപണി വിലയില്‍ നിന്ന് 19 ശതമാനം മുന്നേറാനുള്ള സാധ്യതയാണിത്.


ഫെഡറല്‍ ബാങ്ക്

കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ആക്‌സിസ് സെക്യൂരിറ്റീസ് ഫെഡറല്‍ ബാങ്കില്‍ ബൈ റേറ്റിംഗ് നിലനിര്‍ത്തുന്നുണ്ട്. ഫെഡറല്‍ ബാങ്കിന്റെ സുസ്ഥിരമായ ക്രെഡിറ്റ് വളര്‍ച്ച, ചെലവ് അനുപാതം മെച്ചപ്പെടുത്തല്‍, ശക്തമായ ആസ്തി ഗുണനിലവാരം എന്നിവയാണ് ഫെഡറല്‍ ബാങ്കിന്റെ അനുകൂല ഘടകമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. 165 രൂപയാണ് ഓഹരിക്ക് നല്‍കുന്ന ലക്ഷ്യവില. 

റിലാക്‌സോ ഫുട്‌വെയര്‍

ഇന്ത്യയിലെ മുൻനിര ഫൂട്‍വെയര്‍ നിര്‍മാണ കമ്ബനിയാണ് റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ്. റിലാക്സോ, സ്പാര്‍ക്സ്, ഫ്ളിറ്റ്, ബഹാംസ് എന്നീ ബ്രാൻഡില്‍ കമ്ബനി ചെരുപ്പുകള്‍ പുറത്തിറക്കുന്നു. ആക്‌സിസ് സെക്യൂരിറ്റീസിന് റിലാക്‌സോ ഫുട്‌വെയറിന് 1,020 രൂപയാണ് ലക്ഷ്യവില നല്‍കുന്നത്. മികച്ച പാദഫലങ്ങളും മാനേജ്‌മെന്റിന്റെ വീക്ഷണവും കമ്ബനിക്ക് അനുകൂലമായ ഘടകങ്ങളാക്കുന്നു. 


ജെടിഎല്‍ ഇൻഡസ്ട്രീസ്

ഇന്ത്യയിലെ ഏറ്റവും വലിയ സെക്ഷൻ പൈപ്പ് ആൻഡ് ട്യൂബ് നിര്‍മ്മാതാക്കളില്‍ ഒന്നാണ് ജെടിഎല്‍ ഇൻഡസ്ട്രീസ്. ഇലക്‌ട്രിക് റെസിസ്റ്റൻസ് വെല്‍ഡഡ് (ഇആര്‍ഡബ്ലു) സ്റ്റീല്‍ പൈപ്പുകളുടെ ഏറ്റവും വലിയ നിര്‍മാതാക്കളാണ് കമ്ബനി. മികച്ച കയറ്റുമതിയുള്ള കമ്ബനിക്ക് പ്രതിവര്‍ഷം 6 ലക്ഷം മെട്രിക് ടണ്ണില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ബൈ റേറ്റിംഗ് നല്‍കുന്നൊരു ഓഹരിയാണ് ജെടിഎല്‍ ഇൻഡസ്ട്രീസ്. 265 രൂപയാണ് ലക്ഷ്യ വില. 

വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡ്

ഇന്ത്യൻ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് (ക്യുഎസ്‌ആര്‍) മേഖലയില്‍ അതിവേഗം വളരുന്ന കമ്ബനിയാണ് വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡ്. കമ്ബനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഹാര്‍ഡ്‌കാസില്‍ റെസ്റ്റോറന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് വടക്കേഇന്ത്യയിലും ദക്ഷിണേന്ത്യയിലും മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റുകള്‍ നടത്തുന്നത്. 52 നഗരങ്ങളിലായി 337 മക്ഡൊണാള്‍ഡ് റെസ്റ്റോറന്റുകള്‍ കമ്ബനി പ്രവര്‍ത്തിപ്പിക്കുന്നു.

വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡിന് ആക്‌സിസ് സെക്യൂരിറ്റീസ് നല്‍കുന്ന ലക്ഷ്യവില 1,000 രൂപയാണ്. 864 രൂപ വിപണി വിലയുള്ള ഓഹരി 16 ശതമാനം വളര്‍ച്ച സാധ്യത കാണിക്കുന്നു.


അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് pudukadnews.com ഉത്തരവാദികളല്ല.

Post a Comment

0 Comments