റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില. 10ദിവസം മുമ്പ് ഡിസംബർ നാലിനാണ് സ്വർണം ചരിത്രത്തിലെ ഏക്കാലത്തെയും ഉയർന്ന വിലയായ 47,080 രൂപയിലെത്തിയത്. തുടർന്ന് ഘട്ടംഘട്ടമായി ഇടിഞ്ഞു. ഇടയ്ക്ക് രണ്ടു ദിവസം നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വിപണനം നടന്നത്. 45,320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ വില. 10ദിവസം കൊണ്ട് 1,760 രൂപയാണ് കുറഞ്ഞത്.
0 Comments