ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ പുലിയിറങ്ങി പശുക്കുട്ടിയെയും കോഴികളെയും കൊന്നു


ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ പുലിയിറങ്ങി പശുക്കുട്ടിയെയും കോഴികളെയും കൊന്നു. പരുന്തുപാറ എടത്തിനാല്‍ മാണിയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്.  സമീപത്തെ കൊട്ടിശേരി സജീവിന്റെ ഫാമിലെ 5 കോഴികളെയും പുലി പിടിച്ചതായി പറയുന്നു. ഫാമിലെ വല കടിച്ചുപൊട്ടിച്ചാണ് പുലി ഫാമിലേക്ക് കയറിയത്. ഞായറാഴ്ച രാവിലെയാണ് പശുക്കുട്ടിയ ചത്തനിലയില്‍ കണ്ടത്. മറ്റൊരുപശു പുലിയെ കണ്ടുപേടിച്ച് കയര്‍ പൊട്ടിച്ച് ഓടിപോയി. സംഭവസ്ഥലത്തുനിന്നും പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിക്കുളങ്ങര വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനകളുടെ ശല്യവും രൂക്ഷമാണ്. ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.

Post a Comment

0 Comments