വരന്തരപ്പിള്ളിയിൽ പെയിൻ്റിംഗ് തൊഴിലാളി വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു


വരന്തരപ്പിള്ളിയിൽ പെയിൻ്റിംഗ് തൊഴിലാളി വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടിൽ 65 വയസുള്ള തോമസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
കുന്നത്തുപ്പാടത്ത് മുരിങ്ങാറ മോഹൻദാസിൻ്റെ വീട് പെയിൻ്റ് ചെയ്യുന്നതിനിടെയാണ് അപകടം. വീടിൻ്റെ മുകളിലെ നിലയിൽ പലകകെട്ടി പെയിൻ്റ് ചെയ്യുന്നതിനിടെ താഴെയുള്ള ടൈലിൽ തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസിനെ 
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments