വരന്തരപ്പിള്ളി മുപ്ലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് നിർമ്മാണം ആരംഭിച്ചു. കെ.കെ.രാമചന്ദ്രൻ എംഎൽഎ ലാബിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് അജിത സുധാകരൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാർ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റോസിലി തോമസ്, അഷറഫ് ചാലിയത്തൊടി, ഗ്രാമപഞ്ചായത്ത് അംഗം റഷീദ് അരിക്കോട്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി ചാക്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
ഹെൽത്ത് മിഷന്റെ 25 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് ലാബ് നിർമ്മിക്കുന്നത്.
0 Comments