ലോക നേതാക്കളേക്കാൾ ബഹുദൂരം മുന്നിൽ; മോദിയുടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സ് രണ്ട് കോടി കടന്നു


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ സമകാലികരായ രാഷ്ട്രത്തലവൻമാരേക്കാൾ ബഹുദൂരം മുന്നിലാണ് മോദി. യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുൻ ബ്രസീലിയൻ പ്രസിഡന്റ്റ് ജെയിർ ബോൽസനാരോ ആണ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. പക്ഷെ ബോൽസനാരോയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം ഏകദേശം 64 ലക്ഷം മാത്രമാണ്-അതായത് മോദിയെ പിന്തുടരുന്നവരുടെ മൂന്നിൽ ഒന്നുപോലും ഈ സംഖ്യ വരില്ല.
വ്യൂസിന്റെ കാര്യത്തിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെസ്‌കിയാണ് മോദിയ്ക്ക് പിന്നിൽ. 22.4 കോടി വ്യൂസാണ് സെലൻസ്കിയുടെ വീഡിയോകൾ നേടിയിട്ടുള്ളത്. ഇതും മോദിയുടെ വീഡിയോകളുടെ വ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്. തുർക്കി പ്രസിഡന്റ് റിസെപ് തയ്യിബ് ഉർദുഗാന് 3.16 ലക്ഷം സബ്സ്ക്രൈബർമാരാണുള്ളത്.യോഗ വിത് മോദി എന്ന പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലിന് 73,000 ലധികം സബ്സ്ക്രൈബർമാരുണ്ട്. ഇന്ത്യൻ നേതാക്കളിൽ രാഹുൽ ഗാന്ധിയുടെ ചാനലിനേയും നല്ലൊരു സംഖ്യ ആളുകൾ സബ്സ്ക്രൈബ് ചെയ്‌തിട്ടുണ്ട്. 35 ലക്ഷം പേരാണ് രാഹുലിൻ്റെ ചാനൽ കാണുന്നത്.2007ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് മോദിയുടെ യൂട്യൂബ് ചാനൽ ആരംഭിച്ചത്. സാമൂഹികമാധ്യമങ്ങളുടെ പ്രബലതയെക്കുറിച്ചുള്ള വ്യക്തമായ ധാരണ മോദിയ്ക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരണവും സ്വീകാര്യതയും നൽകി. മറ്റ് പ്രമുഖ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും മോദിയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ഇപ്പോൾ മോദിയുടെ വാട്‌സ് ആപ്പ് ചാനലും നിലവിലുണ്ട്.

Post a Comment

0 Comments