ചാലക്കുടിയിൽ റിട്ട. ഫോറസ്റ്ററെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ


ചാലക്കുടിയിൽ റിട്ട. ഫോറസ്റ്ററെ കൊലപ്പെടുത്തി പ്രതി അറസ്റ്റിൽ.ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം (25) ആണ് അറസ്റ്റിലായത്.മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിനു പിറകിലെ ഗോവണി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതകമെന്ന് സൂചന നൽകിയത്. ശ്വാസം മുട്ടിക്കുകയും തലയിൽ കല്ലുപോലെ എന്തോ ഉപയോ​ഗിച്ച് ഇടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാ​ഗത്തും പരിക്കേറ്റ നിലയിലായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെയ്തിനോടൊപ്പം അന്ന് വൈകിട്ടുണ്ടായിരുന്ന ചിലരെ ചുറ്റിപ്പറ്റിയായിരുന്നു പൊലീസ് അന്വേഷണം. ഇയാളുടെ കോൾ ആണ് സെയ്തുവിനെ അവസാനമായി വിളിച്ചിരുന്നത്.

Post a Comment

0 Comments