കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ വില്ലെടുത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ജനുവരി മാസത്തിൽ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. https://whatsapp.com/KujxNKRLBqcJmzmgpR89c4 10 ദിവസമായിരിക്കും പരിശീലന കാലാവധി. ഭക്ഷണം താമസവുമുൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലനാർത്ഥികൾ 18 നും 44 നും ഇടയിൽ പ്രായമുള്ളവരാകണം. പരിശീലന സമയം രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ. വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കുവാൻ അർഹരല്ല. https://whatsapp.com/KujxNKRLBqcJmzmgpR89c4 പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 0487 2694412, 9447196324.
0 Comments