ചലച്ചിത്ര താരം സത്യൻ്റെ സ്മരണക്കായി ചിറ്റിശ്ശേരി സത്യൻ സ്മാരക വായനശാല ഏർപ്പെടുത്തിയ രണ്ടാമത് സത്യൻ സ്മൃതി പുരസ്കാരം ജയരാജ് വാര്യർക്ക് സമർപ്പിച്ചു.ചിറ്റിശ്ശേരി അയ്യൻകോവിൽ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ താരം ടി.ജി.രവി പുരസ്കാര സമർപ്പണം നടത്തി.മുൻ മന്ത്രി സി.രവീന്ദ്രനാഥ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ദിലീപൻ രംഗമുദ്ര അധ്യക്ഷത വഹിച്ചു.നാഗരാജൻ ശ്രീധരൻ നമ്പൂതിരി, ശശിധരൻ നടുവിൽ, രാജലക്ഷ്മി റെനീഷ്, ഇ.ആർ.ശാസ്ത്ര ശർമ്മൻ, ഹരിദാസ് എറവക്കാട് എന്നിവർ സംസാരിച്ചു. എറവക്കാട് രംഗമുദ്ര നാടകവേദിയുടെ പെരുംകൊല്ലൻ നാടകാവതരണവും ഇതോടൊപ്പം നടന്നു.
0 Comments