അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ പാലക്കുന്ന് വാട്ടർ ടാങ്ക് ഉദ്ഘാടനം ചെയ്തു


അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ  പാലക്കുന്ന് വാട്ടർ ടാങ്ക് ഉദ്ഘാടനം ചെയ്തു. 2022-23 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി നിർമ്മിച്ച  വാട്ടർ ടാങ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസൺ തയ്യാലക്കൽ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രൻ, ജിജോ ജോൺ, ജിഷ്മ രഞ്ജിത്ത്, സനൽമഞ്ഞളി, പി.എസ്. പ്രീജു, സജന ഷിബു, അശ്വതി പ്രവീൺ, അസി.എഞ്ചിനിയർ കിമി ബോസ്, ഓവർസിയർ സിന്റോ, വി.കെ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments