കത്തോലിക്ക കോൺഗ്രസ് നയിക്കുന്ന അതിജീവന യാത്രക്ക് പുതുക്കാട് സെൻ്ററിൽ സ്വീകരണം നൽകി.


കത്തോലിക്ക കോൺഗ്രസ് നയിക്കുന്ന അതിജീവന യാത്രക്ക് പുതുക്കാട് സെൻ്ററിൽ സ്വീകരണം നൽകി. പുതുക്കാട് ഫൊറോന വികാരി ഫാ.പോൾ തേക്കാനത്ത് ഉദ്ഘാടനം ചെയ്തു.ഫാ.വർഗീസ് കുത്തൂർ പ്രഭാഷണം നടത്തി. ഫാ.പ്രിൻസ് പിണ്ടിയാൻ അധ്യക്ഷത വഹിച്ചു.
തൃശൂർ അതിരൂപത എകെസിസി പ്രസിഡൻ്റ് ജോഷി വടക്കൻ, ബിജു പറയനിലം, അതിരൂപത എകെസിസി യൂത്ത് കോർഡിനേറ്റർ സിൻ്റോ ആൻ്റണി, പി.ജി.മനോജ്, ജോവിൻസ് എക്കാടൻ തുടങ്ങിയവർ സംസാരിച്ചു.വന്യമൃഗ ആക്രമണത്തിന് പരിഹാരം കണ്ടെത്തുക, കർഷികോൽപ്പന്ന വിലത്തകർച്ച തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായാണ് യാത്ര നടത്തുന്നത്.

Post a Comment

0 Comments