വിവിധ ജോലി ഒഴിവുകള്‍






അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4 വരെ അഭിമുഖം നടത്തുന്നു. കോമേഴ്സ്, മാത്ത്സ്, ഇക്കണോമിക്സ് അധ്യാപകര്‍, കമ്പ്യൂട്ടര്‍ സ്റ്റാഫ്/ ഫാക്കല്‍റ്റീസ്, സെയില്‍സ് അസോസിയേറ്റസ്, സൂപ്പര്‍വൈസേഴ്സ്, എസ് എ പി ട്രെയ്നര്‍, ഫ്ളോര്‍ മാനേജര്‍/ സൂപ്പര്‍വൈസേഴ്സ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് ഡെവലപ്പേഴ്സ്, ഡിജിറ്റല്‍ മാര്‍ക്കറിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈനേഴ്സ്, ലേബഴ്സ്, ബില്ലിങ് അസോസിയേറ്റസ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്സ്, കുക്ക്, ഹെല്‍പ്പേഴ്സ് തുടങ്ങിയവയാണ് ഒഴിവുകള്‍. ബി എസ് സി/ എം എസ് സി മാത്ത്സ്, എം എ ഇക്കണോമിക്സ്, ബി സി എ, എം സി എ, ബി ടെക്ക്, എസ് എ പി സര്‍ട്ടിഫൈഡ്, പ്രൊഫഷനല്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സ്, ഏതെങ്കിലും ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ/ എസ് എസ് എല്‍ സി എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 9446228282, 2333742.



വെറ്ററിനറി സര്‍ജന്‍; കൂടിക്കാഴ്ച ഒന്നിന്
മുല്ലശ്ശേരി, തളിക്കുളം ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ) ഓരോ വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90ല്‍ കുറഞ്ഞ ദിവസത്തേക്കാണ് നിയമനം. യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പ്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.


മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്യു കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അല്ലെങ്കില്‍ എം.ബി.എ മാര്‍ക്കറ്റിംഗ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, റീജിയണല്‍ ഷ്രിംപ് ഹാച്ചറി, അഴീക്കോട് എന്ന വിലാസത്തില്‍ ജനുവരി 5 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 
പ്രായപരിധി 45 വയസ്സ് കവിയരുത്. ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282936056, 9745470331.


നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സ വകുപ്പ് - ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച്.ഡബ്യു.സി ഡിസ്‌പെന്‍സറിലേക്കുള്ള ജി.എന്‍.എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 8113028721.

Post a Comment

0 Comments