പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ചെറുകിട ജലസേചന ഡിവിഷന് കീഴിലുള്ള പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.  50 ലക്ഷം രൂപ ചെലവഴിച്ചാണ് കനാല്‍ നവീകരിക്കുക. പന്തല്ലൂര്‍ സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍  പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സി പ്രദീപ്, ജനപ്രതിനിധികള്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments