മൈക്രോഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവ് ജീവനൊടുക്കി


കൊടുങ്ങല്ലൂരിൽ മൈക്രോഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിട നിർമാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടിൽ പരേതനായ ബേസിലിൻറെ മകൻ നിഷിൻ (37) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൈക്രോഫിനാൻസ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനങ്ങളിൽ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നതായി പറയുന്നു. വായ്പ തിരിച്ചടവിന് സാവകാശം തേടി പൊലീസിനെ സമീപിച്ചിരുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments