ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തി, വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ലുലു ഗ്രൂപ്പ് രംഗത്ത്. ക്രിസ്തുമസ്, പുതുവത്സരം എന്നിവ എത്താറായതോടെ ലുലു ഗ്രൂപ്പിന്റെ പേരില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കുന്നത്.



ലുലു ഗ്രൂപ്പിന്റെ പേരില്‍ ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കും വന്നോ? എങ്കില്‍ കരുതിയിരുന്നുള്ളൂ, തട്ടിപ്പ് സംഘം പിന്നാലെയുണ്ട്


ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തി, വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ലുലു ഗ്രൂപ്പ് രംഗത്ത്.

ക്രിസ്തുമസ്, പുതുവത്സരം എന്നിവ എത്താറായതോടെ ലുലു ഗ്രൂപ്പിന്റെ പേരില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രമോഷൻ എന്ന വ്യാജേന വെബ്സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈൻ ചാനലുകളിലൂടെയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ള വ്യാജ ലിങ്കുകള്‍ ആളുകള്‍ക്ക് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ പേരുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് അതിവേഗത്തില്‍ ഇരയാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. നിങ്ങള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ കുറിച്ച്‌ അറിയുമോ, എത്ര വയസ്സായി, സ്ത്രീയാണോ പുരുഷനാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉപഭോക്താക്കളോട് ചോദിക്കുന്നത്. ഇവയ്ക്ക് കൃത്യമായ ഉത്തരം നല്‍കിയതിന് പിന്നാലെ, വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് തട്ടിപ്പ്.


സമ്മാനം ലഭിച്ചാല്‍ ഉടൻ തന്നെ ഇത് ഇരുപത് പേര്‍ക്കോ, അ‍ഞ്ച് വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലേക്കോ ഫോര്‍വേര്‍ഡ് ചെയ്യണമെന്ന നിബന്ധനകളും എത്തും. സമ്മാനം ലഭിക്കുമെന്ന് തെറ്റിധരിച്ച്‌ ഫോര്‍‌വേര്‍ഡ് ചെയ്യപ്പെടുന്ന ഈ സന്ദേശങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരിലേക്കാണ് എത്തുന്നത്. ഇത്തരം തട്ടിപ്പില്‍ അകപ്പെടാതെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലുലു മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യരുതെന്നും ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയണമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

Post a Comment

0 Comments