ക്രിസ്തുമസ്സിനോടനുബന്ധിച്ച് പുതുക്കാട് ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ ബിജെപി പ്രവർത്തകർ സ്നേഹ സന്ദേശ യാത്ര നടത്തി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് പുതുവത്സര ആശംസാ കാർഡുകൾ പുതുക്കാട് ഫൊറോന വികാരി ഫാ. പോൾ തേയ്ക്കാനത്ത്, ഫാ.ജെയ്സൻ കൂനംപ്ളാക്കൽ,ഫാ.സജിൽ കണ്ണനാക്കൽ ഫാ.പ്രകാശ് പുത്തൂർ, ഫാ.ഹർഷജൻ പഴയാറ്റിൽ, ഫാ.ആൻ്റണി മേനാച്ചേരി,ഫാ.സ്റ്റീഫൻ അറയ്ക്കൽ എന്നിവർക്ക് നൽകി. ബിജെപി പുതുക്കാട് മണ്ഡലം പ്രസിഡൻ്റ് അരുൺ പന്തല്ലൂർ, ജോയ് മഞ്ഞളി,വി.വി.രാജേഷ്,വിജു തച്ചംകുളം,ജിബിൻ പുതുപ്പുള്ളി, നിശാന്ത് അയ്യഞ്ചിറ എന്നിവർ പങ്കെടുത്തു.
0 Comments