തൈക്കാട്ടുശേരിയിൽ ആറാം ക്ലാസുക്കാരനെ കാറിലെത്തിയവർ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. നായ്ക്കൻകുന്ന് പ്രദേശത്ത് നിന്ന് ചുവപ്പ് നിറത്തിലുള്ള ഒമിനി കാറിൽ വന്നവർ ബലമായി പിടിച്ചു കയറ്റുവാൻ ശ്രമിച്ചതായി പറയുന്നത്.
കുട്ടി എതിർത്തതോടെ കാറിലെത്തിയവർ രക്ഷപ്പെട്ടതായും പറയുന്നു.ഡ്രൈവർ തൊപ്പിവെച്ചിരുന്നുവെന്നും കുട്ടി പറയുന്നു.എന്നാൽ പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അങ്ങനെ ഒരു വാഹനം കണ്ടെത്താനായില്ലന്നും വിശദമായ അന്യേഷണം നടത്തി വരുന്നതായും ഒല്ലൂർ പൊലീസ് പറയുന്നു.
0 Comments