വേലൂപാടം സ്വദേശിയെ കോഴിക്കോട് ബാലുശ്ശേരിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
വേലൂപാടം പൗണ്ട് സ്വദേശി വാച്ചാംകുളം വീട്ടിൽ സലീഷ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് സലീഷിനെ ഇയാൾ താമസിക്കുന്ന നന്മണ്ട പെട്രോൾ പമ്പിന് അടുത്തുള്ള കടമുറിയിൽ മരിച്ച നിലയിൽ കണ്ടത്. നന്മണ്ടയിലെ നഴ്സറികളിൽ നിന്ന് ചെടികൾ വാങ്ങി വാഹനത്തിൽ വിൽപ്പന നടത്തുകയായിരുന്നു സലീഷ്. ക്രിസ്തുമസിനു നാട്ടിൽ പോയി ബുധനാഴ്ചയാണ് നന്മണ്ടയിൽ തിരിച്ചെത്തിയത്. സലീഷിനെ പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാകാം മരണകാരണമെന്ന് പോലീസ് പറയുന്നു. മൃതദേഹം കോഴിക്കോട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോട്ടത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ടോടെ വേലൂപ്പാടത്തെ വീട്ടിൽ എത്തിക്കും. ഭാര്യ : സിജി. മക്കൾ : അലൻ, അയന റോസ്
0 Comments