പുതുക്കാട് തെക്കേ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണുക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടന്നു. ക്ഷേത്രം മേല്‍ശാന്തി കുറുങ്ങാട്ട്മനയ്ക്കല്‍ മനോജ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കണ്ണമ്പത്തൂര്‍ വേണുഗോപാലിന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച 8 പേരാണ് പഞ്ചാരിയുടെ മൂന്നാംകാലം മുതല്‍ കയ്യുംകോലും ഉപയോഗിച്ച് കൊട്ടി അരങ്ങേറിയത്. അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവയില്‍ കൊടകര അനൂപ്, ചിറ്റിശ്ശേരി ശ്രീജിത്ത്, പോറാത്ത് ഉണ്ണിമാരാര്‍, തൊറവ് വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments