ദേശീയപാത കുതിരാൻ ഇരുമ്പുപാലത്തിന് സമീപം ഹൈവേ മെയിന്റനൻസ് വിഭാഗത്തിന്റെ പിക്കപ്പ് വാനിന് പിറകിൽ സ്‌കൂട്ടർ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഇരുമ്പുപാലം തണ്ണിക്കോട്ടിൽ ജോർജ്ജ് (54) ആണ് മരിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ തുരങ്കം എത്തുന്നതിന് മുൻപിലായാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോർജ്ജിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയപാതയിൽ സ്ഥാപിക്കുന്നതിനായി ദിശാബോർഡുകൾ കൊണ്ടുപോകുന്ന വാഹനത്തിന് പിറകിലാണ് സ്‌കൂട്ടർ ഇടിച്ചു കയറിയത്. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പുറകിൽ അപകട മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ബാരിയറുകളോ സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments