ദേശീയപാത പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം കാർ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ രാപ്പാൾ വടക്കുംനാലത്ത് മണിലാൽ, യാത്രക്കാരനയ രാപ്പാൾ സ്വദേശി പുരുഷോത്തമൻ എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. മറിഞ്ഞ ഓട്ടോയിൽ നിന്ന് പരിക്കേറ്റവരെ വഴിയാത്രക്കാരാണ് രക്ഷപ്പെടുത്തിയത്.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.പുതുക്കാട് നിന്ന് രാപ്പാളിലേക്ക് പോയിരുന്ന ഓട്ടോയിൽ കാർ വന്നിടിക്കുകയായിരുന്നു.പുതുക്കാട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
0 Comments