അളഗപ്പനഗർ പഞ്ചായത്തിലെ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു


അളഗപ്പനഗർ പഞ്ചായത്തിലെ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസൺ തയ്യാലക്കൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട്  കെ.രാജേശ്വരി, പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രൻ, ജോസി ജോണി, ജിജോ ജോൺ, വി.കെ.വിനീഷ്, സനൽ മഞ്ഞളി, പി.എസ്. പ്രീജു, സജന ഷിബു, അശ്വതി പ്രവീൺ, നിമിത ജോസ്,ജീഷ്മ രഞ്ജിത്ത്, സെക്രട്ടറി പി.ബി. സുഭാഷ്, അസി. സെക്രട്ടറി സ്മിത ഭാസ്കർ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്തും  ജില്ലാപഞ്ചായത്തും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.  

Post a Comment

0 Comments