യുപിഐ വഴി പണം അയക്കുന്നോ? ഇന്നുതൊട്ട് ചില മാറ്റങ്ങള്‍; ജനുവരി 1 മുതലുള്ള നിയന്ത്രണങ്ങളെക്കുറിച്ച്‌ അറിയാം..





രാ
ജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാൻ നിര്‍ണ്ണായ പങ്കുവഹിച്ച ഒന്നായിരുന്നു യുപിഐ. ഇന്ന് ഇന്ത്യയുടെ ഓരോ കോണിലേക്കും യുപിഐ മുഖേന വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താൻ കഴിയും.

പുതുവത്സരം ആരംഭിച്ചതോടെ യുപിഐ സംവിധാനത്തില്‍ ചില പരിഷ്‌കാരങ്ങള്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം..

1. ഫോണ്‍പേ, പേയ്ടിഎം, ഗൂഗിള്‍പേ പോലെയുള്ള യുപിഐ ആപ്പുകളിലെ അക്കൗണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കിള്‍ ഇന്നുമുതല്‍ അവ ലഭ്യമാകുകയില്ല. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും 2023 ഡിസംബര്‍ 31 മുതല്‍ ഡിയാക്ടിവേറ്റ് ആയിരിക്കും.

2. യുപിഐ മുഖേന അയക്കുന്ന പണത്തിന്റെ പ്രതിദിന പരിധി 1 ലക്ഷമാക്കി ഉയര്‍ത്തിയത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

3. യുപിഐ ആപ്പുകള്‍ മുഖേന ആര്‍ക്ക് പണമിടപാടുകള്‍ നടത്തിയാലും അവരുടെ ബാങ്ക് അക്കൗണ്ടിന്റെ പേര് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. തെറ്റായ പണമിടപാടുകളെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നതാണ്.

4. യുപിഐ വാലറ്റുകള്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ 2,000 രൂപയ്‌ക്ക് മുകളിലാണെങ്കില്‍ 1.1 ശതമാനം ഫീസ് ഈടാക്കും.

5. ജാപ്പനീസ് കമ്ബനിയായ ഹിറ്റാച്ചിയുമായി ആര്‍ബിഐ കൈക്കോര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്ബാടും ഇന്നുമുതല്‍ യുപിഐ എടിഎം മെഷീനുകള്‍ നിലവില്‍ വരും. അവിടെ ക്യൂആര്‍ കോഡ് സ്‌കാൻ ചെയ്ത് നിങ്ങള്‍ക്ക് പണം പിൻവലിക്കാവുന്നതാണ്. ഡെബിറ്റ് കാര്‍ഡ് ആവശ്യമായി വരികയില്ല.

ഇതുകൂടാതെ ഓണ്‍ലൈൻ പേയ്‌മെന്റ് മുഖേനയുള്ള തട്ടിപ്പുകള്‍ കുറയ്‌ക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില മാറ്റങ്ങള്‍ യുപിഐ ആപ്പുകളില്‍ നിലവില്‍ വന്നിരുന്നു. രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള തുക പുതിയൊരു ഇടപാടുകാരന് ആദ്യമായി അയക്കുമ്ബോള്‍ 4 മണിക്കൂര്‍ കാലതാമസം നേരിടും. അപരിചിത അക്കൗണ്ടുകളുമായി പണമിടപാട് നടത്തുമ്ബോള്‍ തട്ടിപ്പിനിരയാകാനുള്ള സാധ്യത ഇതുവഴി കുറുന്നു.

Post a Comment

0 Comments