മേലൂരിൽ
കോഴിഫാമിൽ കുറുക്കൻ്റെ ആക്രമണത്തിൽ ഇരുന്നൂറിലേറെ കോഴികൾ ചത്തു. മേലൂര്‍ കൂവ്വക്കാട്ടുകുന്ന് മേച്ചേരി വീട്ടില്‍ പോളിയുടെ ഫാമിലെ ഇറച്ചികോഴികളെയാണ് കുറുക്കന്‍മാര്‍ കൊന്നൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. കൂട്ടില്‍ നിന്നും മൂന്ന് കുറുക്കന്‍മാര്‍ ഓടിപോയതായും പോളി പറഞ്ഞു. 25 ദിവസം പ്രായമെത്തിയ കോഴികളാണ് ചത്തത്. രണ്ട് കൂടുകളിലായി 5000 കോഴികളാണുള്ളത്. ഇതില്‍ ഒരു കൂട്ടിലെ കോഴികളെയാണ് കൊന്നിട്ടത്. കൂടിന് പുറത്തും കോഴികളെ കൊന്നിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വീടുകളിലെ കോഴികൂടുകളിലും കോഴികളെ കൊന്നിട്ടിട്ടുണ്ട്.
0 Comments