ഇ-വഞ്ചി ഗ്രാമീണ ടൂറിസം പദ്ധതിയുമായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്





മണലി പുഴയോടു ചേർന്ന് ഒരുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയായ ഇ-വഞ്ചി പുതുവത്സര ദിനത്തിൽ യാഥാർത്ഥ്യമായി.നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ഹൈവേയോട് ചേർന്നുള്ള മണലിപ്പുഴയുടെ ഭാഗത്താണ് ഗ്രാമീണ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുന്നത്. വിനോദസഞ്ചാരികൾക്ക് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും, പുഴയിലും, കരയിലും അതീവ സുരക്ഷാക്രമീകരണങ്ങളോടെ ഉല്ലസിക്കുവാനുമാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഇ-വഞ്ചി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് ഇ - വഞ്ചിയുടെ പ്രധാന സേവനങ്ങൾ.
സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാൻ പദ്ധതിയും അഡ്വഞ്ചർ ടൂറിസം പദ്ധതിയും സംയുക്തമായാണ് പുത്തൻ പദ്ധതി ഒരുക്കുന്നത്.
ഇ-വഞ്ചി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിഎസ് പ്രിൻസ്, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments