വൈലൂർ പടിഞ്ഞാട്ടുമുറി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.


 ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവഴിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 10,12 വൈലൂർ പ്രദേശത്ത് പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായി. എം കെ ശൈലജ ടീച്ചർ, കെ സി പ്രദീപ്,കവിത സുനിൽ, മണി ഉണ്ണികൃഷ്ണൻ, പത്മാവതി,അരുൺ കെ.എ എന്നിവർ സംസാരിച്ചു.കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം സ്ഥലം നൽകിയ ആലത്തൂർ മുണ്ടക്കൽ മഹേശ്വരി ശിവരാമന്റെ മകൻ ഷിബുവിനെ ആദരിച്ചു.
പഞ്ചായത്തിൽ ഈ മാസം ഉദ്ഘാടനം ചെയ്യുന്ന 36പദ്ധതികളിൽ ഏഴാമത്തെയാണ് ഇന്ന് നടന്നത്

Post a Comment

0 Comments